2022-23 സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടേബിള്‍ പ്രവചിച്ച് സൂപ്പർ കമ്പ്യൂട്ടർ.

എറിക് ടെൻ ഹാഗിന്റെ കീഴിൽ യുണൈറ്റഡിന്റെ അവസ്ഥ മെച്ചപ്പെടില്ലെന്ന് പ്രവചനം. കഴിഞ്ഞ പ്രീമിയർ ലീഗിൽ അവസാന ദിവസം ടോട്ടൻഹാമിനോട് പരാജയപ്പെട്ട് ആദ്യ നാലിൽ ഇടംനേടാൻ സാധിക്കാതിരുന്ന ആഴ്‌സനിലെന്റെ അവസ്ഥയും മോശമാകും.

2022-23 സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടേബിള്‍ പ്രവചിച്ച്  സൂപ്പർ കമ്പ്യൂട്ടർ.

സ് ബി കെ ബെറ്റിങ് ആപ്പ് ആണ് സൂപ്പർ കമ്പ്യൂട്ടറിനെ ഉപയോഗിച്ച് പ്രവചനം നടത്തിയിരിക്കുന്നത്. പ്രീമിയർ ലീഗിലെ വരാനിരിക്കുന്ന 12 മാസത്തെ പോയന്റ് ടേബിൾ കണക്കുകൂട്ടിയ സൂപ്പർ കമ്പ്യൂട്ടർ ആഴ്സണൽ 7ആം സ്ഥാനത്തായിരിക്കും ഫിനിഷ് ചെയ്യുക എന്ന് പ്രവചിച്ചു.

അതേസമയം, മഞ്ചെസ്റ്റർ യുണൈറ്റഡിന്റെ പുതിയ മാനേജർ ടെൻ ഹാഗിന് ടീമിനെ ആദ്യ നാലിൽ എത്തിക്കാൻ സാധിക്കില്ലെന്നും കമ്പ്യൂട്ടർ അഭിപ്രായപ്പെട്ടു.ടോട്ടെൻഹാം ഹോട്ട്സ്പർ ഈ കഴിഞ്ഞ സീസണിലെപോലെ തന്നെ 4ആം സ്ഥാനത്ത് ഫിനിഷ് ചെയ്യുമ്പോൾ യുണൈറ്റഡ് 5ആം സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്നും കമ്പ്യൂട്ടർ വിശ്വസിക്കുന്നു.

ലിവർപൂളിനെയും ചെൽസിയെയും മറികടന്ന്  മഞ്ചെസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം നിലനിർത്തുമെന്നും സൂപ്പർ കമ്പ്യൂട്ടർ പ്രവചിച്ചു.പ്രവചനം ശരിയാവുകയാണെങ്കിൽ ഗാർഡിയോളയുടെ പോരാളികൾ അവസാന 6 സീസണുകളിൽ 5ആം കിരീടം എന്ന നേട്ടത്തിലേക്കെത്തും.

സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം പോലെ സംഭവിക്കുകയാണെങ്കിൽ ഏറ്റവും മികച്ച രീതിയിൽ പ്രകടനം നടത്തുക ന്യൂ ക്യാസിൽ യുണൈറ്റഡ് ആയിരിക്കും. എഡ്ഢി ഹോവിന്റെ കീഴിൽ മികച്ച പ്രകടനം അവസാന സീസണിൽ കാഴ്ച്ചവെച്ച ന്യൂ ക്യാസിൽ 2022/23 സീസണിൽ 6ആം സ്ഥാനത്ത് എത്തിയേക്കുമെന്ന് സൂപ്പർ കമ്പ്യൂട്ടർ പ്രവചിച്ചു.

ഫുൾ ഹാമും ബോൺ മൗത്തും ചാമ്പ്യൻഷിപ്പിലേക്ക് തരം താഴ്ത്ത പെടുമെന്നും പ്രവചനത്തിൽ പറയുന്നു.